X

അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിനെ ട്വിറ്ററില്‍ നിന്ന് പുറത്താക്കി

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപിന്റെ ട്വിറ്ററില്‍ നിന്ന് പുറത്താക്കി. വ്യാഴായ്ച വൈകുന്നേരം ഏഴു മണിയോടെയാണ് @realDonaldtrump എന്ന പേരിലുള്ള അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ ഒഫീഷ്യല്‍ അക്കൗണ്ട് ട്വിറ്റര്‍ നിന്ന് അപ്രത്യക്ഷമായത്. ഈ സമയങ്ങളില്‍ ട്വിറ്ററില്‍ ട്രംപിനെ തെരഞ്ഞവര്‍ക്ക്
‘ക്ഷമിക്കണം, ഇങ്ങനെ ഒരു അക്കൗണ്ട് നിലവിലില്ല. ‘ എന്ന മറുപടിയാണ് ലഭിച്ചത്. ട്വിറ്റര്‍ കസ്റ്റമര്‍ സപോര്‍ട്ട് എംബ്ലോയി പറ്റിച്ച പണിയാണ് ട്വിറ്റില്‍ നിന്ന് ട്രംപിനെ പുറത്താക്കിനിടയാക്കിയത്. ട്വിറ്റര്‍ തന്റെ അവസാന ദിവമായിരുന്ന തൊഴിലാളി എന്തിനാണ് ഇതുചെയ്‌തെന്നും വ്യക്തമല്ല. ഇയാളുടെ വിശദാംശങ്ങള്‍ ട്വിറ്റര്‍ പുറത്ത് വിട്ടിടില്ല. സംഭവമറിഞ്ഞ അധികാരികള്‍ പതിനൊന്ന് മിനിട്ടുനകം ട്രംപിന്റെ അക്കൗണ്ട് റിക്കവര്‍ ചെയ്തു. നടപടിയില്‍ ഖേദം പ്രകടിപ്പിക്കുകയും സംഭവം പരിശോധിക്കുമെന്നും ട്വീറ്റ് ചെയ്തു അറിയിച്ചു.

കൗതുകരമായ സംഭവത്തില്‍ പലരും രസകരമായ ട്വീറ്റുകളുമായി സോഷ്യല്‍ ട്വിറ്ററില്‍ തന്നെ സജീവമായി. അതേസമയം അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

chandrika: