X

സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ മരണപ്പെട്ടു

തിരുവന്തപുരം: മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തകന്‍ ദീപു മരണപ്പെട്ടു. 37 വയസായിരുന്നു. പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി  ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എ തടയുന്നു എന്ന് ഉന്നയിച്ചുകൊണ്ട് ട്വന്റി ട്വന്റി രംഗത്തെതിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന വിളക്കണയ്ക്കല്‍ സമരത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ദീപുവിന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് ട്വന്റിട്വന്റി പറയുന്നത്.  വീടിന് മുന്നില്‍ നിന്നാണ് ദീപുവിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ശേഷം റിമാന്റ് ചെയ്തു.

Test User: