X

ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിനെ സിപിഎം തല്ലിക്കൊന്നു: വി.ഡി സതീശന്‍

ട്വന്റിട്വന്റി പ്രവര്‍ത്തകന്‍ ദീപുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തല്ലിക്കൊന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വീടുകളില്‍ വിളക്കണയ്ക്കുക എന്ന സമരത്തിന് നേതൃത്വം നല്‍കിയതിനാണ്  ദീപുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. എംഎല്‍എക്കെതിരെ ക്യാമ്പയിന്‍ നടത്തുന്നത് കുറ്റമാണോയെന്നും സതീശന്‍ ചോദിച്ചു. പിണറായി സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും ധാര്‍ഷ്ട്യത്തിന്റെ രക്തസാക്ഷിയാണ് ദീപു. തുടര്‍ഭരണത്തില്‍ എന്ത് ധാര്‍ഷ്ട്യവും കാണിക്കാമെന്നാണ് സി.പി.എം വിചാരിക്കുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന  ദീപു ഇന്നാണ് മരണപ്പെട്ടത്. 37 വയസായിരുന്നു. പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗപ്പെടുത്തി ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എ തടയുന്നു എന്ന് ഉന്നയിച്ചുകൊണ്ട് ട്വന്റി ട്വന്റി രംഗത്തെതിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന വിളക്കണയ്ക്കല്‍ സമരത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ ദീപുവിന് മര്‍ദ്ദിക്കുകയായിരുന്നു. വീടിന് മുന്നില്‍ നിന്നാണ് ദീപുവിനെ മര്‍ദ്ദിച്ചത്.

Test User: