കോഴിക്കോട്: കോവിഡ് ജാഗ്രതക്കിടെ എലിപ്പനി പടരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത് 20 പേര്‍. 89 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയും മരിച്ചു.
ഡെങ്കികേസുകളെ നേര്‍പകുതി മാത്രമാണ് ഈ മാസം എലിപ്പനി ബാധിച്ചവരുടെ എണ്ണം. പക്ഷേ മരണം ഡെങ്കിയേക്കാള്‍ കൂടുതലാണ്. രണ്ട് പേരാണ് ഡെങ്കിയെ തുടര്‍ന്ന് ഈ മാസം മരിച്ചത്. എലിപ്പനി ബാധിച്ച് ആറ് പേര്‍ മരിച്ചു. വൃക്ക, കരള്‍, ശ്വാസകോശം എന്നിവയെ ബാധിച്ച് ഗുരുതരമായതിന് ശേഷമാണ് പലരും ചികിത്സ തേടുന്നത്. ഇതാണ് ജീവന്‍ അപകടത്തിലാക്കുന്നത്. എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചത് 25 പേരും. കഴിഞ്ഞ വര്‍ഷം 97 മരണം, 2020 ല്‍ 48,19 ല്‍ 57, 18 ല്‍99. ഇങ്ങനെയാണ് അഞ്ച് വര്‍ഷത്തെ എലിപ്പനി മരണകണക്കുകള്‍. എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു.