ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ ഭരണപ്രദേശങ്ങളിലുമായി 3,71,848 വിചാരണ തടവുകാരുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പി.വി അബ്ദുല്‍ വഹാബ് എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര 2020 ഡിസംബര്‍ 31 വരെയുള്ള ‘പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ത്യ’ ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇതില്‍ 72,790 പേരും മുസ്്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. വിചാരണ തടവുകാരില്‍ 25% ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരാണ്.
യു.പിയില്‍ 28% തടവുകാരും മുസ്‌ലിംകളാണ്. അതേസമയം പശ്ചിമ ബംഗാളിലും അസമിലും യഥാക്രമം 43%, 52% വിചാരണ തടവുകാരുണ്ട്. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള വിചാരണത്തടവുകാരുടെ എണ്ണം അവരോടുള്ള വ്യവസ്ഥാപിതമായ വിവേചനമാണ് കാണിക്കുന്നതെന്നും വിചാരണ തടവുകാര്‍ക്ക് വേഗത്തിലുള്ള വിചാരണയും നീതിയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും വഹാബ് ആവശ്യപ്പെട്ടു.