X
    Categories: indiaNews

സി.പി.എം എം.പിക്കെതിരെ ട്വീറ്റ്; തമിഴ്‌നാട് ബി.ജെ.പി സെക്രട്ടറി എസ്.ജി സൂര്യ അറസ്റ്റില്‍

തമിഴ്‌നാട് ബിജെപി സെക്രട്ടറി എസ് ജി സൂര്യയെ മധുര സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മധുര സിപിഎം എംപി വെങ്കിടേശനെതിരെ ട്വിറ്ററിലൂടെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഇതോടെ ബിജെപി സെക്രട്ടറിയെ കഴിഞ്ഞദിവസം രാത്രി ചെന്നൈയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. മനുഷ്യവിസര്‍ജം നിറഞ്ഞ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ സിപിഎം കൗണ്‍സിലര്‍ ശുചീകരണ തൊഴിലാളിയെ നിര്‍ബന്ധിച്ചതായും അലര്‍ജി ബാധിച്ച് തൊഴിലാളി മരിച്ചതായും സൂര്യ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.

എന്നാല്‍ എംപിയെ അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണം നടത്തിയെന്ന് ആരോപണം സിപിഎം പരാതി നല്‍കുകയായിരുന്നു. നടക്കാത്ത സംഭവത്തിന്റെ പുറത്താണ് ഇത്തരമൊരു പ്രചാരണം നടത്തിയതെന്നും സിപിഎം പരാതിയില്‍ ഉന്നയിച്ചു.

എന്നാല്‍ അതേസമയം അര്‍ദ്ധരാത്രിയില്‍ ഉണ്ടായ അറസ്റ്റ് അപലപനീയമാണെന്ന് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണൊമല ആരോപിച്ചു.

webdesk11: