X

മുതലപ്പൊഴിയിൽ വീണ്ടും വള്ളം അപകടത്തിൽ പെട്ടു; കടലിൽ വീണ മത്സ്യത്തൊഴിലാളി നീന്തി രക്ഷപ്പെട്ടു

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽ പെട്ടു. വള്ളം നിയന്ത്രണം വിട്ട് പുലിമുട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടലിൽ വീണ മത്സ്യതൊഴിലാളി നീന്തി കയറി രക്ഷപ്പെട്ടു ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. പുതുക്കുറിച്ചി സ്വദേശി അനിലിൻ്റെ ഉടസ്ഥതയിലുള്ള നജാത്ത് എന്ന വള്ളമാണ് അപകടത്തിൽ പെട്ടത് അഭി, മൊയ്തീൻ, എന്നീ രണ്ട് മത്സ്യത്തൊഴിലാളികളാണ്   വള്ളത്തിലുണ്ടായിരുന്നത്. പുലിമൂട്ടിലേക്ക് ഇടിച്ചുകയറിയതോടെ അഭി കടലിലേക്ക് വീഴുകയും പിന്നീട് നീന്തി കയറുകയുമായിരുന്നു. പുലിമുട്ടിൽ കയറിയ വള്ളം പിന്നീട് മത്സ്യത്തൊഴിലാളികളുടെ വള്ളം എത്തിച്ച് കെട്ടി വലിച്ച് മുതലപ്പൊഴി ഹാർബറിൽ എത്തിച്ചു

 

webdesk15: