തിരുവനന്തപുരത്ത് കിൻഫ്ര പാർക്കിൽ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തം അണക്കാനുള്ള ശ്രമത്തിനിടയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു.തിരുവനന്തപുരം തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. പുലർച്ചെ 1:30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു.ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ രഞ്ജിത്ത് (32) ആണ് മരിച്ചത്.തീയണയ്ക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി ശരീരത്തിൽ പതിക്കുകയായിരുന്നു.