തിരുവനന്തപുരത്ത് കോഴിയെ പിടിക്കുന്നതിനിടെ കിണറ്റിൽ വീണ കരടിയെ കരയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .കരടി ചത്തു.. വെള്ളനാട് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍ ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കരടി വീണത്. വനംവകുപ്പ് മയക്കുവെടിവച്ച കരടിയെ അഗ്നിരക്ഷാസേനയാണ് കരയ്‌ക്കെത്തിച്ചത്.