തിരുവനന്തപുരം: പ്രവാസ ലോകത്ത് ദുരിതം അനുഭവിക്കുന്ന മലയാളികളുടെ ആശ്രയമായി മാറിയ കെഎംസിസി അടക്കമുള്ള പ്രവാസി സംഘടനകള്‍ ലോകത്താകമാനമുള്ള മലയാളികളുടെ കാരുണ്യത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമാണെന്ന് അടൂര്‍ പ്രകാശ് എംപി. കോവിഡ് കാലത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ആറ്റിങ്ങല്‍ കെയര്‍ നടത്തിയ പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കെഎംസിസി സംഘടന നല്‍കിയ സഹകരണം സ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മരണം സംഭവിച്ച നഗരൂരിലെ
ഒരു പ്രവാസിയുടെ കുടുംബത്തിന് സഊദി അറേബ്യ അല്‍ക്കോബര്‍ കെഎംസിസിയുടെ സാമൂഹിക സുരക്ഷ പദ്ധതി ഉള്‍പ്പെടുത്തി അനുവദിച്ച ആറ് ലക്ഷം രൂപയുടെ മരണാന്തര അനുകൂല്യം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.
കെ.എം സി.സി അല്‍കോബാര്‍ വൈസ് പ്രസിഡന്റ് ഒ.പി ഹബീബ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് പ്രഫസര്‍ തോന്നയ്ക്കല്‍ ജമാല്‍ മുഖ്യ പ്രഭാഷണം നടത്തി.
കെ.എം സി.സി. അക്രബിയാ ഏരിയ പ്രസിഡന്റ് ഇസ്മായില്‍ പുള്ളാട്ട്, ഹരിത സ്പര്‍ശം ചെയര്‍മാന്‍ ഷഹീര്‍ ജി അഹമ്മദ്, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം നഗരൂര്‍ ഇബ്രാഹിം കുട്ടി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഹാഷിം കരവാരം,കെഎംസിസി അല്‍കോബാര്‍ സെക്രട്ടറി മുനീര്‍ നന്തി, മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ തകരപറമ്പ് നിസ്സാര്‍, പേരൂര്‍ നാസര്‍,
ഷാന്‍ പാങ്ങോട്, ജസീം തല വിള, അന്‍സര്‍ പെരുമാതുറ എം.കെ ഷിബിലി നൊഫല്‍ അഹമ്മദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.