കഞ്ചാവ് കേസിലെ പ്രതി എംഡിഎംഎയുമായി പിയിലായി.മുന്‍ കഞ്ചാവ് കേസിലെ പ്രതി ചെങ്കോട്ടുകോണം സ്വദേശി ജി.എസ് ഭവനില്‍ വിഷ്ണു (23) വിനെയാണ് തിരുവനന്തപുരം എക്സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍ ഷിബു തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 27.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇയാള്‍ ബാംഗ്ലൂര്‍ നാഗര്‍കോവില്‍ ദീര്‍ഘദൂര വോള്‍വോ ബസില്‍ ക്ലീനറാണ്. ജോലി കഴിഞ്ഞു തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ ഇത്തരത്തില്‍ മയക്കുമരുന്ന് ജില്ലയിലെത്തിച്ചു കച്ചവടം നടത്താറുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തിരുവനന്തപുരത്ത് കഞ്ചാവ് കേസിലെ പ്രതി എംഡിഎംഎയുമായി പിടിയിൽ
Ad


Tags: drugcase
Related Post