തിരുവനന്തപുരം കോഴിക്കോട് ജില്ലകളില്‍ നടത്തിയ കള്ളനോട്ട് വേട്ടയില്‍ ലക്ഷങ്ങളുടെ കള്ളനോട്ടും അച്ചടി യന്ത്രങ്ങളുമായി ആറു പേര്‍ പിടിയില്‍. തിരുവനന്തപുരം ആറ്റിങ്ങലില്‍ ലക്ഷങ്ങളുടെ കള്ളനോട്ടുമായി നാലു പേര്‍ പിടിയിലായതിനെ തുടര്‍ന്നാണ് ഇവരുടെ സംഘത്തില്‍പ്പെട്ട ഒരാളെ കോഴിക്കോടു നിന്ന് പൊലീസ് പിടികൂടിയത്. കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും നടത്തിയ റെയ്ഡില്‍ കള്ളനോട്ടും അടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. ഇവിടെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുള്‍ റഷീദുമാണ് അറസ്റ്റിലായത്.
ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. 2000, 200, 500 രൂപയുടെ കള്ളനോട്ടുകളാണിത്. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. സംഭവത്തിലെ മുഖ്യപ്രതി ഷമീറാണെന്ന് പൊലീസ് പറഞ്ഞു. ഷമീറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 12 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ഷമീറിനു പുറമെ സഹായികളായ രാജന്‍, പത്രോസ്, നാസര്‍, വഹാബ് എന്നിവരും ആറ്റിങ്ങലില്‍ നിന്ന് പിടിയിലായി.
സംഘാംഗങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഫറോക്കില്‍ നിന്ന് 2,40,000 രൂപയുടെ കള്ളനോട്ട് പിടികൂടിയത്. കള്ളനോട്ട് കൈവശം വച്ച ഫറോക്ക് സ്വദേശിയായ റഷീദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കോഴിക്കോട് റെയ്ഡ് നടത്തിയത്.