തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് വിട്ടുനല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കേണ്ടെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. അടിയന്തരമായി വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് നിര്‍ണായക തീരുമാനം. വിമാനത്താവളം ഏറ്റെടുക്കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ദിവസമാണ് വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
അതിനിടെ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാറിനും പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആരോപിച്ചു. വിമാനത്താവള കരാറിനുവേണ്ടി പ്രത്യേകകമ്പനി വഴി സംസ്ഥാന സര്‍ക്കാറും ശ്രമം നടത്തി. കേരളസര്‍ക്കാര്‍ അംഗീകരിച്ച വ്യവസ്ഥ അനുസരിച്ചാണ് അദാനിക്ക് ടെണ്ടര്‍ നല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞു.