X

തിരുവനന്തപുരം വിമാനത്താവളം; സര്‍ക്കാര്‍ നിയമസഹായം തേടിയ കമ്പനി സിബിഐ അന്വേഷണം നേരിടുന്ന സ്ഥാപനം

തിരുവനന്തപുരം: വിമാനത്താവള ലേലത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമസഹായം തേടിയ സിറിള്‍ അമര്‍ചന്ദ് മംഗള്‍ദാസ് കമ്പനി നീരവ് മോദി കേസിലും ഉള്‍പ്പെട്ട സ്ഥാപനം. കേസിലെ നിര്‍ണായക തെളിവുകളായ പണമിടപാട് രേഖകള്‍ മറച്ചുവെച്ച കുറ്റത്തിന് സിബിഐ നടപടി നേരിട്ട സ്ഥാപനമാണ് മംഗള്‍ദാസ്. ഈ കേസില്‍ നിയമനടപടികള്‍ തുടരുന്നിതിനിടെയാണ് കേരളം ഇവരെ കണ്‍സല്‍ട്ടന്‍സി ഏല്‍പ്പിച്ചത്.

വിവാദ വ്യവസായിയ നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത കേസില്‍ തെളിവുകള്‍ മറച്ചുവയ്ക്കുന്നതിന് അമര്‍ചന്ദ് മംഗള്‍ദാസ് എന്ന നിയമസ്ഥാപനം സഹായിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. 2018 ല്‍ 13, 570 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടക്കുന്നതിന് മുമ്പ് ബാങ്ക് രേഖകളെല്ലാം, നീരവ് മോദി അമര്‍ചന്ദ് മംഗള്‍ദാസിന് കൈമാറിയെന്നായിരുന്നു സിബിഐ കണ്ടെത്തല്‍.

2018 മാര്‍ച്ചില്‍ അമര്‍ചന്ദ് മംഗള്‍ദാസിന്റെ മുംബൈ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ബാങ്ക് രേഖകള്‍ അടക്കം അറുപത് പെട്ടികള്‍ സിബിഐ കണ്ടെടുത്തു. 24,000ല്‍ അധികം പേജുകളാണ് അന്ന് സിബിഐ പിടിച്ചെടുത്തത്. കുറ്റകൃത്യം തെളിയിക്കുന്ന നിര്‍ണായക തെളിവ് മറച്ചുവയ്ക്കുന്നതിന് അമര്‍ചന്ദ് മംഗള്‍ദാസ് സഹായം നല്‍കിയെന്നായിരുന്നു കുറ്റപത്രത്തില്‍ സിബിഐ പറഞ്ഞിരുന്നത്. പിഎന്‍ബി തട്ടിപ്പ് കേസില്‍ അമര്‍ചന്ദ് മംഗള്‍ദാസായിരുന്നില്ല നീരവ് മോദിയുടെ അഭിഭാഷകര്‍. അതിനാല്‍ തന്നെ നിയമപരിരക്ഷയ്ക്ക് അവകാശമില്ലെന്നായിരുന്നു സിബിഐ വാദം.

രേഖകള്‍ സൂക്ഷിക്കുന്നതിന് 2.12 കോടി രൂപ ഫീസായി നല്‍കിയെന്നും സിബിഐ കണ്ടെത്തിയിരുന്നു. ഈ തുക നിക്ഷേപിച്ച ബാങ്ക് അകൌണ്ട് സിബിഐ മരവിപ്പിച്ചു. എന്നാല്‍ 2019 ല്‍ സി അകൌണ്ട് മരവിപ്പിച്ച നടപടി ബിഐ സ്‌പെഷ്യല്‍ കോടതി റദ്ദ് ചെയ്തു. ഇങ്ങനെ രാജ്യം തന്നെ ഞെട്ടിയ തട്ടിപ്പില്‍ കേസില്‍ അന്വേഷണം നേരിടുന്നതിനിടെയാണ് 2018 ഡിസബംറില്‍ അമര്‍ചന്ദ് മംഗള്‍ദാസ് ഗ്രൂപ്പിന്റെ നിയമസഹായം കേരളം തേടിയത്. ചീഫ് സെക്രട്ടറിയും, ധന-ഗതാഗത സെക്രട്ടറിമാരും ഉള്‍പ്പെട്ട സമിതിയാണ് മംഗള്‍ദാസ് കമ്പനിയെ നിര്‍ദ്ദേശിച്ചത്.

 

web desk 1: