കൊണ്ടോട്ടി:പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ‘സാന്ത്വന പരിചരണം ജനകീയ കൂട്ടായ്മയിലൂടെ’ സന്ദേശവുമായി ടി.വി.ഇബ്രാഹിം എം.എല്‍.എ കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തില്‍ അവശര്‍ക്കേകൂ അമ്പത് രൂപ 50 ചാലഞ്ച് പ്രഖ്യാപിച്ചു.ഏത് പ്രതിസന്ധി ഘട്ടത്തിലൂടെ നാട് കടന്ന് പോകുമ്പോഴും പാലിയേറ്റീവ് കെയര്‍ നിലച്ച് പോകരുത് എന്ന ഉദ്യോശത്തോടെയാണ് എം.എല്‍.എ ഈ പദ്ധതി പ്രഖ്യാപിച്ചത് .
ജനുവരി 15 മുതല്‍ ജനുവരി 25 വരെയാണ് ചലഞ്ച് കാലയളവ്. പാലിയേറ്റീവ് ഫണ്ട് സമാഹരണത്തില്‍ സ്‌കൂളുകളും ,കോളേജുകളുമാണ് പ്രാധാന പങ്കുവഹിക്കാറ്. ഇവ പൂര്‍ണ്ണമായും തുറക്കാത്ത സാഹചര്യം പാലിയേറ്റീവിനെ സാരമായി ബാധിക്കും.ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തില്‍ ‘താങ്ങുന്ന കൈകള്‍തളരാതെ നോക്കാം’പദ്ധതി പ്രഖ്യാപിച്ചത്. 50 Rupees ചാലഞ്ച് എല്ലാവരും ഏറ്റെടുക്കണമെന്നും, മണ്ഡലത്തിലെ കോളേജുകള്‍ ,സ്‌കൂളുകള്‍ ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ,വിവിധ രാഷ്ട്രിയ പാര്‍ട്ടികള്‍ ,സാമൂഹിക ,സാംസ്‌കാരിക കൂട്ടാഴ്മകള്‍ എന്നിവരോട് പദ്ധതിയുടെ ഭാഗമാകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ പ്രളയസമയത്തും ,വിമാന ദുരന്ത സമയത്തും ,കോവിഡ് സമയത്തും നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ കണ്‍ട്രോള്‍ റൂമിന്റെ നേതൃത്വത്തില്‍ എം.എല്‍.എ നടത്തിയിട്ടുണ്ട്. നിലവില്‍ വന്‍ സ്വീകരണമാണ് ഈ പദ്ധതിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. 50 Rupees ചാലഞ്ചിന്റെ തുടക്കമായി എം.എല്‍.എയും ,കുടുംബാംഗങ്ങളും ,സ്റ്റാഫുകളും 50 രൂപ ചലഞ്ചില്‍ ഭാഗമായി .
നിങ്ങള്‍ക്കും പങ്കാളികളാവാം
Google pay നമ്പര്‍ 9567903595,
നേരിട്ട് നല്‍കാന്‍ കഴിയുന്നവര്‍ക്ക് എം.എല്‍.എ ഓഫീസിലോ ,നേരിട്ടൊ നല്‍കാം ,ഇതിന്റെ വിജയത്തിനായി എം.എല്‍.എയുടെ നേതൃത്വത്തിന്റെ മണ്ഡലത്തിലെ പ്രധാന ഇടങ്ങളില്‍ നേരിട്ട് കളക്ഷന്‍ നടത്തും. ഇങ്ങനെ ശേഖരിക്കുന്ന തുകക്ക് പുറമേ മണ്ഡലത്തിലെ പ്രധാന സ്ഥാപനങ്ങള്‍ ,വ്യവസായങ്ങള്‍ ,വെക്തികള്‍ എന്നിവരെ നേരില്‍ കണ്ടും പാലിയേറ്റീവിനായി പണം ശേഖരിച്ച് നല്‍കും എന്ന് ടി.വി.ഇബ്രാഹിം എം.എല്‍.എ അറിയിച്ചു.