ഹൈക്കോടതിയുടെ വിമര്‍ശനത്തോട് പരോക്ഷമായി പ്രതികരിക്കുന്ന രീതിയിലായിരുന്നു കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തനിക്ക് പറ്റിയ വീഴ്ച ആഘോഷിക്കുന്നവരോടുള്ള കടുത്ത മറുപടിയാണ് കലക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
അവര്‍ നിങ്ങളെ
പരാജയപ്പെടുത്തുമായിരിക്കും
കത്തിക്കുമായിരിക്കും
അപമാനിച്ചേക്കാം
മുറിവേല്‍പിച്ചേക്കാം
ഉപേക്ഷിച്ചേക്കാം
പക്ഷേ,
്അവര്‍ക്ക് നിങ്ങളെ ഒരിക്കലും
നശിപ്പിക്കാനാകില്ല
ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ
ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും
മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് നയിച്ച കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ കലക്ടര്‍ ടി.വി.അനുപമക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ വിമര്‍ശനം നേരിട്ടിരുന്നു. കലക്ടര്‍ നല്‍കിയ രണ്ട് നോട്ടീസുകള്‍ പിഴവുകള്‍ മൂലം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
തോമസ് ചാണ്ടിയുടെ പേരിലല്ലാത്ത ഭൂമിയുടെ സര്‍വ്വേ നമ്പറിലാണ് നോട്ടീസ് അയച്ചത്. ഇത് തെറ്റാണെന്ന് അറിഞ്ഞതോടെ വീണ്ടും നോട്ടീസ് അയച്ചു. ‘കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് കലക്ടറോ വിദ്യാര്‍ത്ഥിയോ? കാര്യപ്രാപ്തിയില്ലെന്ന് കലക്ടര്‍ തെളിയിച്ചു. മറ്റൊരു വ്യക്തിയുടെ പേരിലുളള സര്‍വ്വേ നമ്പര്‍ എങ്ങിനെ തെറ്റും?’ ഹൈക്കോടതി ചോദിച്ചു.
തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കെതിരെ നിലംനികത്തല്‍ ആരോപണത്തില്‍ നേരത്തേ ആലപ്പുഴ ജില്ലാ കലക്ടര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ സംഭവത്തില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. ഇന്നു വരെയാണ് സ്‌റ്റേ അനുവദിച്ചത്.
ഇന്ന് കോടതിയില്‍ ഹാജരായ ആലപ്പുഴ കളക്ടര്‍ ടിവി അനുപമ ഇക്കാര്യത്തില്‍ പിഴവു സംബന്ധിച്ചെന്ന് കോടതിയോട് സമ്മതിച്ചു. ഇതിന് പിന്നാലെയാണ് വിമര്‍ശനം ഉണ്ടായത്.