ലഖ്‌നൗ: ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ടെലിവിഷന്‍ അവതാരക മരിച്ചു. രാധിക കൗശിക് എന്ന രാജസ്ഥാന്‍ സ്വദേശിനിയാണ് നോയ്ഡയില്‍ മരിച്ചത്. അന്‍ട്രിക് ഫോറസ്റ്റ് എന്ന അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നും യുവതി താഴേക്ക് വീഴുകയായിരുന്നു.
ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ സുഹൃത്തിനൊപ്പം താമസിച്ചു വരികയായിരുന്നു മരിച്ച രാധിക. സംഭവസമയത്ത് രാധിക മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തിനെ ചോദ്യം ചെയ്യുകയാണെന്നും ഇതിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.