അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യം ഇംപാക് താരമെന്ന ബഹുമതി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തുഷാര്‍ ദേശ്പാണ്ഡെക്ക്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ചന്നൈ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ അമ്പാട്ട് റായി ഡു ടീമിലുണ്ടായിരുന്നു. ടീം ബൗളിംഗിലേക്ക് വന്നപ്പോള്‍ റായിഡുവിനെ മാറ്റിയാണ് തുഷാറിനെ മഹേന്ദ്രസിംഗ് ധോണി വിളിച്ചത്.
അഞ്ച് സബ്സ്റ്റിറ്റിയൂട്ട് താരങ്ങളെ ധോണി നേരത്തെ തയ്യാറാക്കിയിരുന്നു. തുഷാറിനെ കൂടാതെ, ശുഭരന്‍ശു സേനാപതി, ഷെയിക് റഷീദ്, അജി ങ്ക്യ രഹാനേ, നിഷാന്ത് സിന്ധു എന്നിവരെ. ഇവരില്‍ നിന്നാണ് ബൗളിംഗിനായി തുഷാറിനെ വിളിച്ചത്. പക്ഷേ ആ നീക്കം ഫലിച്ചില്ല. ആദ്യ ഓവറില്‍ തന്നെ തുഷാറിനെ ഗുജറാത്ത് ഓപ്പണര്‍മാര്‍ കശക്കി. 3.2 ഓവറില്‍ 51 റണ്‍സാണ് വഴങ്ങിയത്.