X

കള്ളക്കേസെന്ന് തെളിഞ്ഞു’; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖിലക്കെതിരായ കേസ് പൊലീസ് പിന്‍വലിച്ചു

എസ്എഫ്‌ഐ നേതാവ് പി എം ആര്‍ഷോ വ്യാജരേഖ ചമച്ചെന്ന ആരോപണം റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ലേഖിക അഖില നന്ദകുമാറിനെതിരെ കേരള പോലീസ് എടുത്ത് കേസ് പിന്‍വലിച്ചു. ഗൂഢാലോചന നടത്തിയെന്നായിരുന്നു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് .സംഭവത്തില്‍ കെഎസ്‌യു നേതാക്കള്‍ക്കും മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലും അഖിലക്കും മറ്റും എതിരെയാണ് കേസ് ചാര്‍ജ് ചെയ്തത്. അഖില നന്ദകുമാര്‍ അഞ്ചാം പ്രതിയായിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും കേസ് പിന്‍വലിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ളവര്‍ മാധ്യമ പ്രവര്‍ത്തകക്കെതിരെ ഗൂഢാലോചന ആരോപണം ഉന്നയിച്ചിരുന്നു .എന്നാല്‍ മാസങ്ങള്‍ക്കുശേഷം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് റിപ്പോര്‍ട്ടര്‍ കേസില്‍ പ്രതിയല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത് .എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും മറ്റും മാധ്യമ പ്രവര്‍ത്തയ്‌ക്കെതിരായ കേസിനെ അപലപിച്ചിരുന്നു.

പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു .എന്നിട്ടും കേസുമായി മുന്നോട്ടു പോവുകയായിരുന്നു ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍. കെ. ദിവ്യ വ്യാജരേഖ ചമച്ചു ജോലി നേടിഎന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയാണ് കെഎസ്‌യു നേതാവ് എസ്.എഫ്.ഐ നേതാവിനെതിരായ വ്യാജരേഖ ആരോപണം ഉന്നയിച്ചത്. മാര്‍ക്ക് ലിസ്റ്റ് വ്യാജമായി നിര്‍മ്മിച്ചു എന്നായിരുന്നു പരാതി.്‌

webdesk13: