X
    Categories: Newsworld

ഹായ സോഫിയക്ക് പിന്നാലെ തുര്‍ക്കിയില്‍ കരിയെ മ്യൂസിയവും പള്ളിയാവുന്നു

ഇസ്താംബൂള്‍: ഹായ സോഫിയ മ്യൂസിയത്തെ പള്ളിയാക്കി മാറ്റിയതിന്‍ പിന്നാലെ മറ്റൊരു പുരാതന ഓര്‍ത്തഡോക്‌സ് ചര്‍ച്ചും പള്ളിയാക്കാനൊരുങ്ങി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. യുനെസ്‌കോയുടെ ലോക പൈതൃക അംഗീകാരമുള്ള ഹായ സോഫിയയ്ക്ക് സമാനമായി കരിയെ മ്യൂസിയം പള്ളിയാക്കി മാറ്റാനുള്ള നിര്‍്‌ദ്ദേശമാണ് വന്നിരിക്കുന്നത്. 1,000 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനും ഹായ സോഫിയക്ക് സമാനമായ ചരിത്രമാണുള്ളത്.

ബൈസന്റൈൻ ചക്രവർത്തിയായ ജസ്റ്റീനിയൻ ഒന്നാമനാണ് ചോര ചർച്ച് പണികഴിപ്പിച്ചത്.  ചുമര്‍ചിത്രം കൊണ്ട് ശ്രദ്ധേയമായ ചോര ചര്‍ച്ച് ഓട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതിനുശേഷം കരിയെ പള്ളിയായി മാറുകയായിരുന്നു. ഉസ്മാനിയ്യ സാമ്രാജ്യത്തിനും രണ്ടാം ലോക മഹായുദ്ധത്തിനുശേഷമാണ് പള്ളി കരിയ മ്യൂസിയമായി മാറിയത്.

അമേരിക്കന്‍ കലാ ചരിത്രകാരന്മാരുടെ സഹായത്താല്‍ യഥാര്‍ത്ഥ ചര്‍ച്ച് രൂപത്തെ പുനസ്ഥാപിച്ചുകൊണ്ടയിരുന്നു 1958 ല്‍ പള്ളി മ്യൂസിയമായി തുറന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, വരുന്ന നവംബറോടെ മ്യൂസിയം പള്ളിയാക്കി മാറ്റാന്‍ തുര്‍ക്കിയിലെ ഉന്നത ഭരണ കോടതി അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഉസ്മാനിയ്യ ഭരണാധികാരിയായ മുഹമ്മദ് അല്‍ഫതഹ് കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതിനു പിന്നാലെ ക്രിസ്ത്യാനികളില്‍നിന്നു വില കൊടുത്തു വാങ്ങുകയും തുടര്‍ന്ന് മസ്ജിദാക്കി വഖഫ് ചെയ്യുകയും ചെയ്ത കെട്ടിടമാണ് ഹായ സോഫിയ. ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍ കമാല്‍ അത്താത്തുര്‍ക്ക് 1934ല്‍ പ്രസ്തുത നിര്‍മിതിയെ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. വഖഫ് ചെയ്ത വ്യക്തിയുടെ ആഗ്രഹത്തിനു വിരുദ്ധമായി അത് ഉപയോഗിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കി ഉന്നത കോടതി കെട്ടിടം വീണ്ടും പള്ളിയായി മാറ്റാന്‍ ഉത്തരവിട്ടത്.

കെട്ടിടം വിലകൊടുത്ത് വാങ്ങിയതിന്റെ രേഖകളും പുറത്തുവന്നിരുന്നു. വിശ്വാസികള്‍ കയ്യൊഴിഞ്ഞതോടെ യൂറോപ്പിലും അമേരിക്കയിലും ഉള്‍പ്പെടെ ഇത്തരത്തില്‍ നിരവധി ചര്‍ച്ചുകള്‍ ഇതര മതസമൂഹങ്ങള്‍ക്കും മറ്റുമായി വില്‍പ്പന നടത്തിയിട്ടുണ്ട്. കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയ നമസ്‌കാരത്തിനായി തുറന്നുകൊടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ പ്രഖ്യാപിച്ചത്.

 

chandrika: