X

തുര്‍ക്കിയും ദക്ഷിണാഫ്രിക്കയും അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു

 

അങ്കാറ: ഗസ്സയില്‍ ഇസ്രാഈല്‍ സേന അറുപതോളം ഫലസ്തീനികളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തുര്‍ക്കി മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. തുര്‍ക്കിയും ദക്ഷിണാഫ്രിക്കയും ഇസ്രാഈലിലെയും വാഷിങ്ടണിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു.
ഗസ്സയില്‍ അറുപതോളം ഫലസ്തീനികളെ കൊലപ്പെടുത്തിയ ഇസ്രാഈല്‍ സൈനിക നടപടിയെ ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം അപലപിച്ചു.
യു.എസ് എംബസി മാറ്റവും ഗസ്സയിലെ കൂട്ടക്കുരുതിയും ചര്‍ച്ച ചെയ്യാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോപ്പറേഷന്‍(ഒ.ഐ.സി) അടിയന്തര യോഗം വിളിക്കണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രാഈല്‍ ആക്രമണം വംശഹത്യയാണെന്നും രാഷ്ട്ര ഭീകരതയാണെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.
ലോകത്തിലെ ഭീകര രാഷ്ട്രമാണ് ഇസ്രാഈലെന്ന് ലണ്ടനില്‍ തുര്‍ക്കി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെ അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ എംബസി ജറൂസലമിലേക്ക് മാറ്റിയതിലും ഗസ്സയിലെ കൂട്ടക്കുരുതിയിലും പ്രതിഷേധിച്ച് ഇസ്തംബൂളില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. എന്നാല്‍ ഇസ്രാഈലിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം അലയടിക്കവെ ഗസ്സയിലെ കൂട്ടക്കുരുതിക്ക് ഉത്തരവാദി ഹമാസാണെന്ന് അമേരിക്ക ആരോപിച്ചു.

chandrika: