തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തയ്യിപ് എര്‍ദൊഗാന്‍ വിജയിച്ചു. 97.94 ശതമാനം വോട്ടെണ്ണിയപ്പോള്‍ 52.15 ശതമാനം വോട്ട് നേടിയാണ് പീപ്പിള്‍സ് അലയന്‍സ് സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഉര്‍ദുഗാന്‍ തെരെഞ്ഞെടുക്കപ്പെട്ടത്.
20 വര്‍ഷമായി ഉര്‍ദുഗാനാണ് തുര്‍ക്കി ഭരിക്കുന്നത്. 2014 തൊട്ട് ഇതു മൂന്നാം തവണയാണ് അദ്ദേഹം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ഇതിന് മുന്‍പ് 11 വര്‍ഷം തുര്‍ക്കിയുടെ പ്രധാനമന്ത്രിയായിരുന്നു. ഇത്തവണ അദ്ദേഹത്തിന് എതിരെ മത്സരിച്ച കമാല്‍ കിലിച്ദാറുലുവിന് 47.86% വോട്ടാണ് ലഭിച്ചത്.