ഡച്ച് ഗവേഷകന്റെ ഭൂകമ്പ മുന്നറിയിപ്പ് വൈറലാകുന്നു. ഫെബ്രുവരി മൂന്നിനായിരുന്നു ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് ട്വീറ്റ് ചെയ്തത്. ഉടനെയോ അല്‍പം വൈകിയോ മധ്യതുര്‍ക്കി, ജോര്‍ദാന്‍, സിറിയ ,ലെബനോണ്‍ എന്നിവിടങ്ങളില്‍ 7.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകുമെന്നായിരുന്നു ട്വീറ്റ്. ഈ മേഖലയില്‍ തൊട്ടടുത്ത രണ്ടാം ദിനമായിരുന്നു ഭൂകമ്പം 7.8 രേഖപ്പെടുത്തി ആഞ്ഞടിച്ചത്. ഇതിനകം അരലക്ഷത്തോളം പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ ്‌ലോകാരോഗ്യസംഘടന പറയുന്നത്. 115, 526 എന്നീ വര്‍ഷങ്ങളിലും സമാനമായി ഈ പ്രദേശത്ത് ഭൂകമ്പം നടന്നിരുന്നതായും അതുവെച്ചാണ് തന്റെ പ്രവചനമെന്നും ഹൂഗര്‍ ബീറ്റ് പറഞ്ഞു. എന്നാല്‍ ഇതിന് ശാസ്ത്രീയ തെളിവില്ലെന്നാണ് വിമര്‍ശകരുടെ പക്ഷം.ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയാണ് ഹൂഗര്‍ബീറ്റിന്റെ ഭൂകമ്പപഠനം.
നാളെയും ഭൂകമ്പം ഉണ്ടാകുമെന്ന് ഇദ്ദേഹത്തിന്റെ പ്രവചനമുണ്ട്. 6 തീവ്രതയാണ് പ്രവചനം.