X

ഭൂകമ്പത്തില്‍ മരണം 7800 മുകളില്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഭൂകമ്പത്തെ തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും മരണ സംഖ്യ 7800 കടന്നു. തുര്‍ക്കിയില്‍ മാത്രം 5800ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 40,000 ഓളം പേര്‍ ചികിത്സയിലുണ്ട്. സിറിയയില്‍ മരണം 1800 കടന്നു. നാലായിരത്തോളം പേരാണ് ചികിത്സയിലുള്ളത്.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇരു രാജ്യങ്ങളിലുമായി 20,000 അധികം പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. 5775 കെട്ടിടങ്ങള്‍ പൂര്‍ണമായും നശിച്ചതായി തുര്‍ക്കി അറിയിച്ചു. ഇതിനടിയില്‍ ഇനിയും ഒരുപാടാളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

webdesk14: