X

ഫലസ്തീന്‍ കൂട്ടക്കുരുതി: ഇസ്രാഈലിലെ അംബാസഡര്‍മാരെ തിരിച്ചുവിളിച്ച് ദക്ഷിണാഫ്രിക്കയും തുര്‍ക്കിയും

അങ്കാറ: ടെല്‍അവീവില്‍ നിന്ന് ജറുസലേമിലേക്കുള്ള ഇസ്രാഈലിന്റെ എംബസി മാറ്റത്തിനു പിന്നാലെ ഇസ്രാഈലിലെ അംബാസഡര്‍മാരെ ദക്ഷിണാഫ്രിക്കയും തുര്‍ക്കിയും തിരിച്ചുവിളിച്ചു.

എംബസിക്കു മുന്നില്‍ പ്രതിഷേധിച്ച ഫലസ്തീന്‍ ജനങ്ങളെ കൊന്നൊടുക്കിയതില്‍ അമര്‍ഷം രേഖപ്പെടുത്തിയാണ് ഇരുരാജ്യങ്ങളും ഇസ്രാഈലിലെ സ്ഥാനപതിമാരെ തിരിച്ചുവിളിച്ചത്. ഇക്കാര്യം തുര്‍ക്കി ഉപപ്രധാനമന്ത്രി ബെക്കിര്‍ ബൊസ്ദാഗ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഫലസ്തീനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) യോഗവും തുര്‍ക്കി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ഇസ്രാഈലില്‍ ക്രൂരതയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം പ്രതികരിച്ചു.
എംബസി മാറ്റത്തിനെതിരെ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ 58 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2700 പേര്‍ക്ക് പരിക്കേറ്റു.

chandrika: