തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ക്രമസമാധാനവും തകര്‍ന്നു തുടങ്ങി. 48 പേര്‍ അറസറ്റിലായതാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തില്‍ എട്ട് സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഭക്ഷണവും അവശ്യവസ്തുക്കളും കിട്ടാതെ ജനം പരസ്പരം കൊള്ളയടിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. കൊള്ളയടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഭരണകൂടവും അന്താരാഷ്ട്ര സമൂഹവും എത്തിക്കുന്ന അവശ്യവസ്തുക്കള്‍ അത്യാവശത്തിനു പോലും തികയുന്നില്ല.
സുരക്ഷാ സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഓസ്ട്രിയന്‍ സേന അറിയിച്ചു. ഹതായ് പ്രവിശ്യയില്‍ ഇരുവിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതാണ് ഓസ്ട്രിയന്‍ സംഘത്തെ മടങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ഓസ്ട്രിയന്‍ ദുരന്തനിവാര സംഘത്തിന്റെ 82 സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. 45 ടണ്‍ ഉപകരണങ്ങളുമായി വന്ന അവര്‍ ഇതിനകം ഒമ്പത് പേരെ അവശിഷ്ടങ്ങളില്‍നിന്ന് ജീവനോടെ പുറത്തെടുത്തിരുന്നു.