X

ഏഷ്യയിലെ നീളമേറിയ തുരങ്കപാത ജമ്മുവില്‍; ഉദ്ഘാടനം ഇന്ന്, പ്രതിവര്‍ഷം 100 കോടിയുടെ ഇന്ധനലാഭം

ന്യൂഡല്‍ഹി: ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കപാത ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഇന്നു ഗതാഗതത്തിനു തുറക്കും. വൈകിട്ട് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുരങ്കപാത രാജ്യത്തിന് സമര്‍പ്പിക്കും. ജമ്മുകശ്മീരിലെ പര്‍വതപ്രദേശത്ത് നാലു വര്‍ഷം കൊണ്ടാണ് 10.89 കിലോമീറ്റര്‍ നീളമുള്ള ചെനാനി-നഷ്‌റി ടണല്‍ നിര്‍മിച്ചത്.

രാജ്യാന്തര നിലവാരമുള്ള സംവിധാനങ്ങളോടെയാണ് നിര്‍മാണം. ഓട്ടോമേറ്റിക് സംയോജിത ടണല്‍ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയ തുരങ്കപാതക്കു സമാന്തരമായി ഒമ്പതു കിലോമീറ്റര്‍ നീളത്തില്‍ സുരക്ഷാ ടണല്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ അപകടങ്ങള്‍, അഗ്നിബാധ, വൈദ്യുതി മുടക്കം എന്നിവ അറിയാന്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളുമൊപ്പം തീപ്പിടിത്തമുണ്ടായാല്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിന് സ്വയംപ്രവര്‍ത്തിക്കുന്ന സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രതിവര്‍ഷം 100 കോടി രൂപയുടെ ഇന്ധനലാഭമുണ്ടാകുമെന്നാണ് കണക്കുക്കൂട്ടല്‍. അതായത് ദിവസേന 27 ലക്ഷം രൂപ ലാഭം.

Watch Video:

chandrika: