പത്തനംതിട്ട; പൊലീസ് സ്‌റ്റേഷനിലെ താല്‍ക്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ആറന്മുള പൊലീസ് സ്‌റ്റേഷനിലെ സിപിഒ സജീഫ് ഖാനാണ് അറസ്റ്റിലായത്. കേസെടുത്തതിനു പിന്നാലെ ഒളിവിലായിരുന്നു സജീഫ്. നിലവില്‍ സസ്‌പെന്‍ഷനിലാണ്.
കഴിഞ്ഞ മാസം 16നാണ് സംഭവം. ജീവനക്കാരിക്കു നേരെ നേരത്തേയും സജീഫ് കടന്നുപിടിക്കാന്‍ ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം പരാതിക്കാരി എതിര്‍ത്തിരുന്നു. വീണ്ടും കടന്നുപിടിക്കാന്‍ ശ്രമം നടത്തിയതോടെ ആറന്മുള എസ്എച്ച്ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട വനിത പൊലീസ് കേസെടുത്തു. തുടര്‍ന്നാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.