ഹരിയാനയില്‍ ബോയ്സ് ഹോസ്റ്റലിലേക്ക് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമം. സ്യൂട്ട്കേസിലാക്കിയാണ് പെണ്‍സുഹൃത്തിനെ കയറ്റാന്‍ ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് സ്യൂട്ട്കേസിലെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സെക്യൂരിറ്റി ഗാര്‍ഡുകള്‍ സ്യൂട്ട്കേസ് തുറക്കുന്നതും പെണ്‍കുട്ടിയെ കാണുന്നതുമാണ് ദൃശ്യത്തിലുള്ളത്. കൂട്ടത്തിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി തന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്.
അതേസമയം പെണ്‍കുട്ടി സ്യൂട്ട്കേസിലുള്ള കാര്യം എങ്ങനെ ഗാര്‍ഡുകള്‍ക്ക് മനസിലായി എന്നത് വ്യക്തമല്ല. ബാഗ് എവിടെയോ ഇടിച്ചപ്പോള്‍ കുട്ടി നിലവിളിച്ചു എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി ഈ സര്‍വകലാശലയിലെ വിദ്യാര്‍ത്ഥിനിയാണോ എന്നതിലും വ്യക്തതയില്ല.
വിഷയത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും സര്‍വകലാശാല പിആര്‍ഒ വ്യക്തമാക്കി.