ആണവ പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ ട്രംപിന്റെ ഭീഷണി; ആയുധശേഖരത്തിന്റെ വ്യാപ്തി കാട്ടി ഇറാന്റെ മറുപടി

ആണവ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തിന്റെ വീഡിയോ പുറത്തുവിട്ട് ഇറാന്‍. ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് ഇറാന്‍ സൈന്യം ആയുധശേഖരത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്. നിലവില്‍ പുറത്തുവന്ന ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രം ഉള്‍പ്പെടെ മൂന്ന് മിസൈല്‍ കേന്ദ്രങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

് ഇറാന്‍ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ( ഐ.ആര്‍.ജി.സി) ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇസ്രഈലിനെ ആക്രമിക്കാനായി ഇറാന്‍ പ്രയോഗിച്ച ഖൈബര്‍ ഷെഖാന്‍, ഖാദര്‍- എച്ച്, സെജില്‍, പവെ തുടങ്ങി ഇറാന്‍ സ്വന്തമായി വികസിപ്പിച്ച മിസൈലുകളുടെ ശേഖരമാണ് ഈ ഭൂഗര്‍ഭ കേന്ദ്രത്തിലുള്ളത്.

എല്ലാ ആണവ പദ്ധതികളും രണ്ടുമാസത്തിനകം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഇറാനൊട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പുതിയ കരാറില്‍ ഒപ്പിടണമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിന് വഴങ്ങിയില്ലെങ്കില്‍ കടുത്ത ഉപരോധവും വേണ്ടിവന്നാല്‍ സൈനിക നടപടിയും ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ ഭീഷണി നിലനില്‍ക്കെയാണ് ആയുധശക്തി വെളിപ്പെടുത്തി ഇറാന്‍ വീഡിയോ പുറത്തുവിട്ടത്.

2020-ലാണ് ഇറാന്‍ ആദ്യമായി ഭൂഗര്‍ഭ മിസൈല്‍ കേന്ദ്രത്തെ പരസ്യപ്പെടുത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷം മറ്റൊരു കേന്ദ്രത്തിന്റെ വിവരങ്ങളും പരസ്യപ്പെടുത്തി. ഇതിന് പിന്നാലെയാണ് മൂന്നാമതൊരു ഭൂഗര്‍ഭ ആയുധകേന്ദ്രം കൂടിയുണ്ട് എന്ന് ഇറാന്‍ വെളിപ്പെടുത്തിയത്.

webdesk18:
whatsapp
line