X

ട്രംപ് രാജിവെച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ്; ഞെട്ടലോടെ അമേരിക്കയും ലോകരാഷ്ട്രങ്ങളും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജിവെച്ചെന്ന വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റ് ദിനപത്രം. അണ്‍പ്രസിഡന്റഡ് എന്ന ആറ് കോളം തലക്കെട്ടോടു കൂടി ഇന്ന് ഇറങ്ങിയ പത്രത്തിലാണ് ട്രംപിന്റെ രാജിവാര്‍ത്ത വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടത്. ട്രംപ് രാജിവെച്ചുവെന്ന വാര്‍ത്തയുമായി വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ വ്യാജ എഡിഷന്‍ പുറത്തിറങ്ങിയത്.

രാജ്യത്തെ സ്ത്രീ പ്രതിഷേധക്കാരുടെ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ട്രംപിന്റെ രാജിവാര്‍ത്തയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാര്‍ത്ത കണ്ട് അമ്പരന്നിരിക്കുകയാണ് അമേരിക്കയും ലോകരാഷ്ട്രങ്ങളും.
മെയ് ഒന്ന് 2019 എന്ന ഡേറ്റ്‌ലൈനോടു കൂടിയാണ് പത്രം ഇറങ്ങിയത്.

ഒറ്റ നോട്ടത്തില്‍ വാഷിങ്ടണ്‍ പോസ്റ്റ് ആണെന്ന് മാത്രമേ തോന്നുകയുള്ളൂ. ആറു കോളം അണ്‍പ്രസിഡന്റ്ഡ് എന്ന തലക്കെട്ടിനുതാഴെ ട്രംപ് വൈറ്റ് ഹൗസ് വിട്ടു, പ്രതിസന്ധി ഘട്ടം അവസാനിച്ചു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ട്രംപിന്റെ രാജിവാര്‍ത്തക്കൊപ്പം വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സ് പ്രസിഡന്റായി ചുമതലയേറ്റതും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ ട്രംപ് വൈറ്റ്ഹൗസില്‍ നിന്ന് പടിയിറങ്ങിയതില്‍ ലോകത്ത് ആഘോഷങ്ങള്‍ ആരംഭിച്ചതിന്റെ പ്രത്യേക വാര്‍ത്തയുമുണ്ട്.

അതിനിടെ പത്രം വ്യാജമാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. വിതരണം ചെയ്യുന്നത് വാഷിങ്ടണ്‍ പോസ്റ്റിന്റെ യഥാര്‍ത്ഥ ഉല്‍പ്പന്നങ്ങളല്ലെന്നും വിഷയം ഗൗരവമായി പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്നും ട്വിറ്ററില്‍ അവര്‍ വ്യക്തമാക്കി.

chandrika: