X

ഗ്രീന്‍ലാന്റ് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ട്രംപ്; മറുപടി നല്‍കി ഗ്രീന്‍ലാന്റ് വിദേശ മന്ത്രാലയം

ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ഗ്രീന്‍ലാന്‍ഡ് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച ട്രംപ് ഇതിന്റെ സാധ്യതകളെ കുറിച്ച് അന്വേഷിക്കാന്‍ വൈറ്റ് ഹൗസ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിന് വായടപ്പിക്കുന്ന മറുപടിയുമായി ഗ്രീന്‍ലാന്‍ഡ് ഭരണകൂടം രംഗത്തെത്തി്.

ധാതുക്കള്‍, ഏറ്റവും ശുദ്ധമായ ജലം, സമുദ്ര വിഭവങ്ങള്‍, ഊര്‍ജ്ജം തുടങ്ങിയവകൊണ്ട് ഗ്രീന്‍ലാന്‍ഡ് സമ്പന്നമാണ്. ഇപ്പോള്‍ സാഹസിക ടൂറിസം എന്ന മേഖലയിലേക്കും ഗ്രീന്‍ലാന്‍ഡ് കടന്നിട്ടുണ്ട്. ഞങ്ങള്‍ വ്യാപാരം ചെയ്യാന്‍ തയ്യാറാണ് , എന്നാല്‍ വില്‍പ്പനയ്ക്കില്ല. ഗ്രീന്‍ലാന്‍ഡ് വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു.

തങ്ങള്‍ക്ക് യുഎസുമായി നല്ല ബന്ധമാണ് ഉള്ളത്. നടപടിയെ തങ്ങളുടെ രാജ്യത്തോട് യുഎസിനുള്ള അതിയായ താത്പര്യം മാത്രമായാണ് നോക്കിക്കാണുന്നതെന്ന് ഗ്രീന്‍ലാന്‍ഡ് വക്താവ് കിം കെയ്ല്‍സെന്‍ പറഞ്ഞു.

Test User: