X

ഒബാമയെപ്പോലെ ഞാന്‍ ദയാലുവല്ല: ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോര്‍ക്ക്: ഇറാന്റെ പുതിയ ആണവ മിസൈല്‍ പരീക്ഷണത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്നും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയെപ്പോലെ താനൊരു ദയാലുവല്ല, ശക്തമായ നടപടിയുണ്ടാവുമെന്നും ട്രംപ് പറഞ്ഞു. ഒബാമയെപ്പറ്റി ഇറാന് നല്ല അഭിപ്രായണമാണെന്ന് അറിയാം, എന്നാല്‍ ഞാന്‍ അദ്ദേഹത്തെപ്പോലെ ദയാലുവല്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍ ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് ശരീഫ് രംഗത്തെത്തി.

ഭീഷണികള്‍ക്ക് മുന്നില്‍ പതറില്ല, രാജ്യത്തെ ജനങ്ങളുടെ സുരക്ഷയാണ് ഞങ്ങള്‍ക്ക് പ്രധാനം, ഞങ്ങളൊരിക്കലും യുദ്ധത്തിന് തുടക്കമിടില്ലെന്നും എന്നാല്‍ തങ്ങളുടെതായ പ്രതിരോധ മുറകളില്‍ മുന്നോട്ട് പോകുമെന്നും ജാവേദ് ശരീഫ് പറഞ്ഞു. ഇറാന് മേല്‍ പുതിയ ഉപരോധ നടപടികള്‍ക്ക് അമേരിക്ക തുനിയുന്നതിന് പിന്നാലെയാണ് ട്രംപിന്റെ വിമര്‍ശനം. ഇറാനുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് അമേരിക്ക വിസ നിരോധനം ഏര്‍പ്പെടുത്തിയത്.

ഇതിനെ ശക്തമായ ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചിരുന്നത്. ഫ്രീസ്റ്റൈല്‍ ലോകകപ്പ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ സംഘത്തെ തടഞ്ഞാണ് ഇറാന്‍ ട്രംപിന്റെ വിസ നിരോധത്തോട്  പ്രതികരിച്ചത്. അതേസമയം ഇറാന്റെ ആണവ മിസൈല്‍ പരീക്ഷണം യു.എന്‍ ചട്ടങ്ങള്‍ക്ക് നിരക്കാത്തതാണെന്നാണ് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കുന്നത്.

chandrika: