X
    Categories: Newsworld

നിയമപോരാട്ടങ്ങള്‍ പരിമിതം; ട്രംപ് ഭരണത്തിന് അന്ത്യമായി- മുന്‍ ഉപദേഷ്ടാവ്

വാഷിങ്ടണ്‍: ജനവിധിക്കെതിരെ നിയമപോരാട്ടം നടത്താനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുണ്ടാക്കില്ലെന്ന് മുന്‍ ഉപദേഷ്ടാവ്. നിയമപോരാട്ടം പരിമിതമാണ് എന്നും ട്രംപ് ഭരണത്തിന്റെ അന്ത്യമായി എന്നും അദ്ദേഹം വാര്‍ത്താ മാധ്യമമായ എന്‍പിആറിനോട് പറഞ്ഞു. ഉപദേഷ്ടാവിന്റെ പേരു വെളിപ്പെടുത്താതെയാണ് എന്‍പിആര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

‘അദ്ദേഹം തോല്‍ക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ല. ട്രംപ് ലോകത്തുള്ള ഞങ്ങളാരും. ഞങ്ങളും അദ്ദേഹം തോല്‍ക്കുമെന്ന് കരുതിയില്ല’ – അദ്ദേഹം പറഞ്ഞു.

ട്രംപ് പതിയെ തോല്‍വിക്കു വഴങ്ങുമെന്നാണ് വിശ്വസിക്കുന്നത്. ട്രംപിന് മുമ്പിലുള്ള നിയമസാധ്യതകള്‍ പരിമിതമാണ്. 270ന് അടുത്തെത്താത്ത സാഹചര്യത്തില്‍ നിയമപോരാട്ടത്തിലും അര്‍ത്ഥമില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 270ന് ആറു സീറ്റുകള്‍ മാത്രം അകലെയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഡെമോക്രാറ്റുകള്‍ തെരഞ്ഞെടുപ്പ് തട്ടിയെടുത്തു എന്ന ആരോപണത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുകയാണ് ട്രംപ്. അദ്ദേഹം വൈറ്റ് ഹൗസ് വിടാന്‍ കൂട്ടാക്കുന്നുമില്ല.

അതിനിടെ, തിരഞ്ഞെടുപ്പില്‍ വിജയപ്രഖ്യാനത്തിന് ഒരുങ്ങുകയാണ് ജോ ബൈഡന്‍. ഇന്ന് ബൈഡനും വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസും അനുയായികളെ അഭിസംബോധന ചെയ്യുന്നുണ്ട്. പെന്‍സില്‍വാനിയ ഉള്‍പ്പെടെ നാല് നിര്‍ണായകസംസ്ഥാനങ്ങളിലും ബൈഡന്‍ ലീഡ് ഉയര്‍ത്തി. പെന്‍സില്‍വേനിയ നേടിയാല്‍ ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ട് ഉറപ്പാകും. 2016ല്‍ ട്രംപ് നേടിയ സംസ്ഥാനമാണ് പെനിസില്‍വേനിയ. ജോ ബൈഡന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി.

Test User: