വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് 2023 ജനുവരി വരെ സസ്‌പെന്‍ഡ് ചെയ്തു.
യുഎസ് കാപിറ്റോള്‍ കലാപത്തിന് ട്രംപിന്റെ ട്വീറ്റുകള്‍ പ്രേരണനല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത്. ട്രംപിനെ ബ്ലോക്ക് ചെയ്യാനുളള നടപടി മെയ് മാസത്തില്‍ ട്വിറ്റര്‍ ഇന്‍ഡിപെന്‍ഡന്റ് ഓവര്‍സൈറ്റ് ബോര്‍ഡ് ശരിവെച്ചിരുന്നു.
എന്നാല്‍ നിരോധനം അനിശ്ചിതകാലത്തേക്ക് തുടരുന്നത് ശരിയല്ലെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടി വേഗം കൈക്കൊള്ളുന്നതിനായി ബോര്‍ഡ് ആറുമാസത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.