വാഷിങ്ടണ്‍: ആറു മുസ്്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ യാത്രാ വിലക്കും യു.എസ് ഫെഡറല്‍ കോടതി അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. ട്രംപിന്റെ രണ്ടാം ഉത്തരവ് വിനോദ സഞ്ചാരത്തെയും വിദേശ വിദ്യാര്‍ത്ഥികളുടെയും ജോലിക്കാരുടെയും യാത്രയേയും പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹവായ് സ്റ്റേറ്റ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.
ട്രംപിന്റെ ആദ്യ ഉത്തരവിനേര്‍പ്പടുത്തിയ വിലക്ക് അനിശ്ചിത കാലത്തേക്കാണെന്ന് ജഡ്ജി വാട്‌സണ്‍ വ്യക്തമാക്കി. അമേരിക്കയിലെ മറ്റ് കോടതികളും ട്രംപിന്റെ മുസ്്‌ലിം വിലക്ക് റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തേക്ക് ഭീകരര്‍ കടക്കുന്നത് തടയാനാണ് ഉത്തരവിലൂടെ ശ്രമിക്കുന്നതെന്ന യു.എസ് ഭരണകൂടത്തിന്റെ വാദം ഹവായ് കോടതി അംഗീകരിച്ചില്ല. യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇറാഖിനെ ഒഴിവാക്കിയിയിരുന്നു ട്രംപിന്റെ രണ്ടാം ഉത്തരവ്. സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കേര്‍പ്പെടുത്തിയിരുന്ന അനിശ്ചിതകാല വിലക്കും നീക്കിയിട്ടുണ്ട്.