വാഷിങ്ടണ്‍: വിസ നിരോധനത്തിന് സ്റ്റേ നല്‍കിയ ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീവ്രവാദികള്‍ക്കായി രാജ്യം തുറന്നുകൊടുത്തിരിക്കുകയാണ് ജഡ്ജിയെന്ന് ട്രംപ് വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍.
ജഡ്ജിയുടെ തീരുമാനത്തോടെ ചീത്തയാളുകള്‍ക്കെല്ലാം വളരെ സന്തോഷമായി എന്നും ട്രംപ് പറയുന്നു. ഒരു ജഡ്ജി നമ്മുടെ രാജ്യത്തെ ആപത്തിലേക്ക് തള്ളിവിട്ടെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതിന്റെ ഫലമായി രാജ്യത്ത് എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റം ജഡ്ജിക്കും കോടതി വ്യവസ്ഥയ്ക്കുമായിരിക്കും. രാജ്യത്തേക്ക് വരുന്നവരെ ഗൗരവമായി പരിശോധിക്കാന്‍ സുരക്ഷാവിഭാഗത്തോട് ആവശ്യപ്പെട്ടിരിക്കുമ്പോഴാണ് കോടതി ജോലി കൂടുതല്‍ ബുദ്ധിമുട്ടേറിയതാക്കുന്നതെന്നും ട്രംപ് പറയുന്നു.
ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ട്രംപ് വിസ നിരോധനം ഏര്‍പ്പെടുത്തിയത്. സംഭവം അമേരിക്കകത്തും പുറത്തും വന്‍ എതിര്‍പ്പ് ക്ഷണിച്ച് വരുത്തിയിരുന്നു. പി്ന്നാലെയാണ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ച് ജഡ്ജി സ്റ്റേ അനുവദിച്ചത്.