വാഷിങ്ടന്‍ : അമേരിക്കയിലെ മൂന്നുദിവസം നീണ്ട സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കണ്ടു. രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് പസാവാതെ നീണ്ട ധനവിനിയോഗ ബില്ലില്‍ സെനറ്റില്‍ തീരുമാനമാതോടെയാണ് സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കണ്ടത്. മൂന്നാഴ്ച കൂടി സര്‍ക്കാരിന്റെ ചെലവിനുള്ള ധനം അനുവദിക്കാനാണു സെനറ്റില്‍ തീരുമാനമായത്. ഫെബ്രുവരി 16 വരെ ഗവണ്‍മെന്റ് ചെലവിനുള്ള ഫണ്ട് നീട്ടി നല്‍കുന്നതിനുളള ബില്ലാണ് സെനറ്റില്‍ പാസായത്. കുടിയേറ്റ വിഷയത്തില്‍ സെനറ്റിലെ പ്രതിപക്ഷ നേതാവ് ഡമോക്രാറ്റുകാരനായ ചക് ഷൂമറും സെനറ്റിലെ ഭൂരിപക്ഷ നേതാവ് മിച്ച് മക്‌കോണലും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് ബില്‍ പാസാക്കാന്‍ ഡമോക്രാറ്റുകള്‍ തയാറായത്.