വാഷിങ്ടണ്‍: തന്റെ രഹസ്യസുഹൃത്തിനെക്കുറിച്ച് വെളിപ്പെടുത്തലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നുമായി താന്‍ ഏറെ സൗഹൃദത്തിലാണെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
ഉന്‍ തനിക്കയച്ച കത്തുകളിലൂടെയാണ് തങ്ങള്‍ സുഹൃത്തുക്കളായതെന്ന് അദ്ദേഹം പറഞ്ഞു. വെസ്റ്റ് വിര്‍ജീനിയയില്‍ നടന്ന റാലിയിലാണ് ഉത്തരകൊറിയന്‍ ഭരണാധികാരിയെ വാനോളം പുകഴ്ത്തി സംസാരിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ വേദിയിലാണ് കിം ജോങുന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഭീതി ജനിപ്പിക്കുന്നതാണെന്ന് ട്രംപ് പ്രസംഗിച്ചത്.
കിമ്മില്‍ നിന്ന് ലഭിച്ച അസാധാരണമായ കത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മാറ്റി മറിച്ചതായി അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ രണ്ടാം ഉച്ചകോടി നടന്നാല്‍ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിമ്മിനെ റോക്കറ്റ് മനുഷ്യനെ അധിക്ഷേപിച്ച ട്രംപ് തന്നെ നിലപാട് തിരുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് അറുതിയായേക്കുമെന്നാണ് വിലയിരുത്തല്‍.