X

‘മുസ്‌ലിം രാജ്യങ്ങളെ ലക്ഷ്യമാക്കി തന്റെ യാത്രാവിലക്ക് കൃത്യതയുള്ളത്’; വര്‍ഗീയ വിഷംചീറ്റി വീണ്ടും ട്രംപ്

വാഷിങ്ടണ്‍: മുസ്‌ലിം രാജ്യങ്ങള്‍ക്കെതിരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുസ്‌ലിം രാജ്യങ്ങളെ ലക്ഷ്യമാക്കി മാത്രം താന്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് കൃത്യതയുള്ളതാണെന്ന് ട്രംപ് പറഞ്ഞു. ലണ്ടനിലെ തുരങ്ക റെയില്‍പാതയിലെ മെട്രോ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിന് യാത്രാവിലക്ക് കൂടുതല്‍ കടുപ്പിക്കണമെന്ന അഭിപ്രായവും ട്രംപ് മുന്നോട്ടുവെച്ചു. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഇന്റര്‍നെറ്റ് സംവിധാനത്തിനെതിരെയും ട്രംപ് ആഞ്ഞടിച്ചു. ഭീകരന്മാരെ റിക്രൂട്ട് ചെയ്യുന്ന ഉപകരണമാണ് തീവ്രവാദമെന്നാണ് ട്രംപ് പറയുന്നത്. പരാജിതരായ ഭീകരര്‍ക്കു നേരെ കൂടുതല്‍ കര്‍ശനമായ നടപടി വേണം. റിക്രൂട്ടിങ് ടൂള്‍ ആയി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെടുകയാണ് വേണ്ടത്. ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശക്തമായ നീക്കം ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.

chandrika: