X

മെറിറ്റ് അടിസ്ഥാനത്തില്‍ കുടിയേറ്റ സംവിധാനം നടപ്പാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: മെറിറ്റ് അടിസ്ഥാനത്തില്‍ കുടിയേറ്റ സംവിധാനം അമേരിക്കയില്‍ നടപ്പാക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം ഒരുങ്ങുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ളവരെ മാത്രമേ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കൂവെന്ന നിലപാടായിരിക്കും ഇനി മുതല്‍ അമേരിക്ക സ്വീകരിക്കുക.

നിലവില്‍ കാനഡയിലും ഓസ്‌ട്രേലിയയിലും മെറിറ്റ് അടിസ്ഥാനമാക്കിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.

വൈറ്റ്ഹൗസില്‍ ജനപ്രതിനികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് പുതിയ നയം ട്രംപ് വ്യക്തമാക്കിയത്. ട്രംപിന്റെ അഭിപ്രായത്തോട് പലരും യോജിച്ചെങ്കിലും സെനറ്റര്‍ കെവിന്‍ മക്കാര്‍ത്ത ഉന്നയിച്ച കാര്യം ഏറെ നേരത്തെ ചര്‍ച്ചക്കിടയാക്കി.

ബാല്യത്തില്‍ എത്തുന്നവര്‍ക്കുള്ള നടപടി, അതിര്‍ത്തി സുരക്ഷ, ചെയിന്‍ കുടിയേറ്റം എന്നീ മൂന്നു തൂണുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പരിഷ്‌കരണം നടത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ഏതു കുടിയേറ്റ നയമാണെങ്കിലും മെറിറ്റ് കൂടി ചേര്‍ക്കണമെന്ന നിലപാടില്‍ ട്രംപ് ഉറച്ചു നിന്നു.

അടുത്ത കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് പുതിയ ബില്‍ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു.

chandrika: