വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല. പ്രസിഡന്റ് പദവി ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വാഷിങ്ടണില്‍ കൂറ്റന്‍ പ്രതിഷേധ റാലി. സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുമെന്ന ആരോപിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് പൗരാവകാശ സംഘടനകളാണ് തുടക്കം കുറിച്ചത്.
സമൂഹിക പ്രവര്‍ത്തകന്‍ അല്‍ ഷാര്‍പ്ടണിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് റാലിയില്‍ ഒത്തുകൂടിയത്. വെള്ളിയാഴ്ച പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്ന സ്ഥാലത്തേക്കാണ് പ്രതിഷേധക്കാര്‍ റാലി നടത്തിയത്. നീതിയില്ല, സമാധാനമില്ല എന്നാണ് റാലിയില്‍ മുഴങ്ങിയ മുദ്രാവാക്യം. ഇനിയും ഉയരാനിടയുള്ള പ്രതിഷേധ റാലികളില്‍ ഒന്നുമാത്രമാണിതെന്നാണ് വിലയിരുത്തല്‍.
ജനുവരി 20നു ശേഷം തങ്ങള്‍ കൂടുതല്‍ കരുത്തോടെ തെരുവിലങ്ങുമെന്നു മുന്നറിയിപ്പും പ്രതിഷേധക്കാര്‍ നല്‍കി. ന്യൂനപക്ഷങ്ങളും കറുത്തവര്‍ഗക്കാരും നേരിടുന്ന ഭീഷണികളും ഒബാമ കെയറിനെക്കുറിച്ചുള്ള ആശങ്കകളും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പങ്കുവച്ചു. ജനുവരി 21ന് യുഎസ് വനിതകള്‍ നടത്തുന്ന കൂറ്റന്‍ മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് വുമണ്‍സ് മാര്‍ച്ച് ഒണ്‍ ഡിസി എന്ന പേരില്‍ റാലി സംഘടിപ്പിക്കുന്നത്