അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതുമുതല്‍ ന്യൂനപക്ഷമായ മുസ്‌ലിംങ്ങള്‍ വലിയൊരു ആശങ്കയിലാണെന്നത് യാഥാര്‍ത്ഥ്യമാണ്. പ്രചാരണ സമയത്തുള്‍പ്പെടെ ട്രംപ് നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക നല്‍കുന്നതുമാണ്.
മുസ്‌ലിംങ്ങള്‍ക്കുള്ള ഈ ആശങ്കക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് ഒരു അയല്‍ക്കാരന്‍ എഴുതിയ കത്താണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഓഹിയോയിലെ ഒരു മുസ്‌ലിം കുടുംബത്തിനാണ് അയല്‍ക്കാരന്‍ കത്തെഴുതിയിരിക്കുന്നത്. ഹെന്‍ഡ് അംമ്രി എന്ന ട്വിറ്റര്‍ യൂസറാണ് കത്ത് ഓണ്‍ലൈനില്‍ പുറത്തുവിട്ടത്. എന്തു പ്രശ്‌നം വന്നാലും നിങ്ങള്‍ക്കൊപ്പമുണ്ടാവും എന്നതാണ് കത്തിന്റെ ഉള്ളടക്കം.
ട്രംപ് അധികാരമേറ്റതിന് അമേരിക്കയില്‍ വ്യാപകമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങി വന്‍ പ്രതിഷേധമാണ് സംഘടിപ്പിച്ചത്.