വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങുന്നും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ച ഫെബ്രുവരി അവസാനം നടക്കും. വിയറ്റ്‌നാമില്‍ വെച്ചായിരിക്കും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക. അതേസമയം ഉച്ചകോടി നടന്നാലും ഉത്തരകൊറിയക്കെതിരായ ഉപരോധം തുടരുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
കിമ്മിന്റെ വലംകൈയായി അറിയപ്പെടുന്ന മുന്‍ രഹസ്യാന്വേഷണ മേധാവി കിം യോംഗ് ചോള്‍ വാഷിങ്ടണിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കിമ്മിന്റെ കത്ത് അദ്ദേഹം ട്രംപിനു കൈമാറി. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സിംഗപൂരില്‍ വെച്ചായിരുന്നും കിമ്മും ട്രംപും ആദ്യ ഉച്ചകോടി നടത്തിയത്. ആണവ നിരായുധീകരണത്തിന് ഇരുനേതാക്കളും കൂടിക്കാഴ്ചയില്‍ സമ്മതിച്ചു.