X

ട്രംപ്-ഉന്‍ ഉച്ചകോടി റദ്ദാക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി

 

പ്യോങ്യാങ്: ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ അമേരിക്ക ബലംപിടിക്കുകയാണെങ്കില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ജൂണ്‍ 12ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. ദക്ഷിണകൊറിയയുമായി ചേര്‍ന്ന് യു.എസ് തുടരുന്ന സംയുക്ത സൈനികാഭ്യാസങ്ങളും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ നടത്തുന്ന പ്രകോപനപരമായ പ്രസ്താവനകളുമാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്.
ദക്ഷിണകൊറിയയുമായി ഇന്നലെ നടത്താനിരുന്ന ഉന്നതതല ചര്‍ച്ചയില്‍നിന്ന് ഉത്തരകൊറിയ പിന്മാറുകയും ചെയ്തു. ബോള്‍ട്ടനോടുള്ള വെറുപ്പ് മറച്ചുവെക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് ഉത്തരകൊറിയയുടെ ഉപവിദേശകാര്യ മന്ത്രി കിം ക്യെഗ്വാന്‍ പറഞ്ഞു. അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രേരണക്കു വഴങ്ങി ലിബിയന്‍ ഭരണാധികാരി കേണല്‍ മുഅമ്മര്‍ ഖദ്ദാഫി ആണവായുധ പദ്ധതി ഉപേക്ഷിച്ചെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം പാശ്ചാത്യ പിന്തുണയോടെ വിമതര്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയാണുണ്ടായതെന്ന് ഉത്തരകൊറിയുടെ ആണവനിരായുധീകരണ പദ്ധതി വിശദീകരിക്കവെ ബോള്‍ട്ടന്‍ പറഞ്ഞിരുന്നു.

chandrika: