വാഷിങ്ടണ്‍: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കെതിരെ അസഭ്യവര്‍ഷവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കുടിയേറ്റ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വൈറ്റ്ഹൗസില്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് വൃത്തിക്കെട്ട രാജ്യങ്ങളെന്ന പരാമര്‍ശം നടത്തിയത്.
ഇത്തരം ഷിറ്റ്‌ഹോള്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഭാരം എന്തിനാണ് യു.എസ് പേറുന്നതെന്ന് ട്രംപ് ചോദിച്ചു. ഹെയ്ത്തികളെയും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയും പരാമര്‍ശിച്ചാണ് ട്രംപ് യോഗത്തില്‍ പൊട്ടിത്തെറിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ട്രംപിന്റെ പരാമര്‍ശങ്ങള്‍ വൈറ്റ്ഹൗസ് നിഷേധിച്ചിട്ടില്ല. ഇറാന്‍, ഇറാഖ്, സൊമാലിയ, സുഡാന്‍, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക നേരത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് കുടിയേറ്റ നിയമം കൂടുതല്‍ കര്‍ശനമാക്കിയത്.
‘വൃത്തിക്കെട്ട’ രാജ്യക്കാരെ എന്തിനു സ്വീകരിക്കണം?; അസഭ്യവര്‍ഷവുമായി ട്രംപ്
Tags: Donald J Trump
Related Post