ബ്രസല്‍സ്: റഷ്യയുടെ നിയന്ത്രണത്തിലാണ് ജര്‍മനിയെന്ന് യുഎസ് പ്രസിഡന്റ്. ജര്‍മനി ഒരു രാജ്യമാണെന്നും അല്ലാതെ സഖ്യമല്ലെന്നും തിരിച്ചടിച്ച് ജര്‍മന്‍ ചാന്‍സിലര്‍. നാറ്റോ സമ്മേളനമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കലിന്റെയും വാക് പോരാട്ടങ്ങള്‍ക്ക് വേദിയായത്.
നാറ്റാ രാജ്യങ്ങളുടെ പ്രതിനിധി സമ്മേളനത്തിലാണ് യുഎസ് ജര്‍മനിക്കെതിരെ ആഞ്ഞടിച്ചത്. ജര്‍മനി-റഷ്യ ബന്ധത്തില്‍ യുഎസിന് ഉത്കണ്ഠയും ആശങ്കയും ഉണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്് ട്രംപ് ആരോപിച്ചു. കഴിഞ്ഞയിടെ നടന്ന ജി-7 ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ വാക് പോര് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നാറ്റോ നേതൃയോഗത്തില്‍ ജര്‍മനിക്കെതിരെ ട്രംപിന്റെ വിമര്‍ശനം. റഷ്യയില്‍ നിന്ന് ജര്‍മനിയിലേക്കുള്ള പ്രകൃതി വാതക ഇറക്കുമതിയില്‍ യുഎസിന് ആശങ്കയുണ്ടെന്നും എന്ത് സുരക്ഷയാണ് ഇക്കാര്യത്തിലുള്ളതെന്നും ട്രംപ് വിമര്‍ശിച്ചു.ബ്രസല്‍സില്‍ നടന്ന നാറ്റോ യോഗത്തിലാണ് ട്രംപിന്റെ വിമര്‍ശനം.
ജര്‍മനയിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് യുഎസ് യോഗത്തില്‍ അഴിച്ചു വിട്ടത്. നാറ്റോ സഖ്യത്തിന് ഏറെ ദുഷ്‌പേര് നല്‍കുന്ന കാര്യമാണ് ജര്‍മനി ചെയ്യുന്നത്. റഷ്യയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് ജര്‍മനിയെന്നും നാറ്റോ അധ്യക്ഷന്‍ ജീന്‍സ് സ്‌റ്റോള്‍ട്ടന്‍ബര്‍ഗ് ആരോപിച്ചു. ജര്‍മനിക്ക് ആവശ്യമായ വാതകത്തില്‍ 70 ശതമാനവും വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യയുടെ പൂര്‍ണ വരുതിയിലാണ് ജര്‍മനി പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചു. നാറ്റോ ഓപ്പറേഷനുകള്‍ക്ക് പണം ചിലവഴിക്കുന്നതില്‍ ജര്‍മനി വീഴ്ച വരുത്തിയതായും ട്രംപ് കുറ്റപ്പെടുത്തി. യുഎസ് നാറ്റോ സഖ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 4.2 ശതമാനം തുക നല്‍കുമ്പോള്‍ ജര്‍മനി നല്‍കുന്നത് ഒരു ശതമാനം മാത്രമാണ്. ജര്‍മനി 1.24 ശതമാനവും യുഎസ് 3.5ശതമാനവും തുകയാണ് പുതിയ എസ്റ്റിമേറ്റ് പ്രകാരം ചിലവഴിക്കേണ്ടത്.
അതേസമയം, നാറ്റോ സഖ്യത്തെക്കാളുപരി ജര്‍മനി ഒരു രാജ്യമാണെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ തിരിച്ചടിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങളെ തള്ളികളയുന്നതായി ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വോന്‍ ഡിര്‍ ലെയ്ന്‍ വ്യക്തമാക്കി.