X

കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ്; മുപ്പതുലക്ഷം പേരെ നാടുകടത്തും

വാഷിങ്ടണ്‍: മതിയായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷമുള്ള ആദ്യത്തെ ഇന്റര്‍വ്യൂ ആണ് ട്രംപിന്റേത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളെ നാടുകടത്തും. ഏതാണ്ട് ഇരുപതോ മുപ്പതോ ലക്ഷം പേരുണ്ടായിരിക്കും അവര്‍. അല്ലെങ്കില്‍ ഇവരെ ജയിലിലടക്കുമെന്നും ട്രംപ് പറഞ്ഞു. ഇത്തരം ആളുകളെ മടക്കിവിളിക്കാന്‍ തയ്യാറാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കില്ലെന്ന നിലപാട് ട്രംപ് ആവര്‍ത്തിച്ചു. രാജ്യത്തിന്റെ സുരക്ഷയെ കണക്കിലെടുത്താണ് ഇതെന്നും ട്രംപ് വ്യക്തമാക്കി.

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന വാഗ്ദാനം പാലിക്കും. പ്രചാരണ സമയത്താണ് ട്രംപ് ഇത്തരത്തിലുള്ളൊരു വാഗ്ദാനം നല്‍കിയത്.
ഒരു മണിക്കൂര്‍ നീണ്ടുനിന്ന അഭിമുഖത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാക്കുന്നതിനെക്കുറിച്ചും ട്രംപ് പറഞ്ഞു.

 

chandrika: