വാഷിംങ്ടണ്‍: ഇറാനെ ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച്ച ആക്രമിക്കുന്നതിനായി സൈന്യത്തെ സജ്ജമാക്കിയിരുന്നെങ്കിലും ആക്രമണ പദ്ധതിയില്‍ നിന്നും പിന്‍മാറുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കന്‍ ചാരഡ്രോണുകളെ ഇറാന്‍ വെടിവെച്ച് വീഴ്ത്തിയ സംഭവത്തിനു ശേഷമാണ് പ്രതികാരനടപടിയുമായി ട്രംപ് മുന്നോട്ടുപോകുന്നത്. വ്യാഴാഴ്ച്ച രാത്രിയോടെ ആക്രമണത്തിനായി ഒരുങ്ങിയെങ്കിലും പെട്ടെന്ന് തന്നെ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. റഡാറുകളും മിസൈല്‍ ബാറ്ററികളും ഉന്നമിട്ട് ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇറാനെതിരെയുള്ള ആക്രമണത്തിനായി വിമാനങ്ങളും കപ്പലുകളും ഒരുക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ മിസൈല്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ആക്രണമത്തില്‍ നിന്നും പിന്‍വാങ്ങാന്‍ നിര്‍ദ്ദേശം ലഭിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2017ലും 2018ലും സിറിയയില്‍ ആക്രമണം നടത്തിയ അമേരിക്ക ഇത് മൂന്നാംതവണയാണ് മിഡില്‍ഈസ്റ്റില്‍ ആക്രമണത്തിന് പദ്ധതിയിടുന്നത്.