യുണൈറ്റഡ് നാഷന്‍സ്: നൊബേല്‍ പുരസ്‌കാരത്തിന് പരസ്യമായ അവകാശവാദവുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച യു.എന്നില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി സംസാരിക്കുന്നതിനിടെയാണ് ട്രംപ് നൊബേല്‍ പുരസ്‌കാരം ലഭിക്കാത്തതിലുള്ള വിഷമം പങ്കുവെച്ചത്.
ഒരുപാട് കാര്യങ്ങളുടെ പേരില്‍ എനിക്ക് നൊബേല്‍ പുരസ്‌കാരം തരേണ്ടതാണ്. പക്ഷേ നല്‍കുന്നില്ല, സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം തനിക്ക് നല്‍കാത്തത് അനീതിയാണെന്നും ട്രംപ് പറഞ്ഞു.
2009 ല്‍ ബരാക് ഒബാമക്ക് നൊബേല്‍ പുരസ്‌കാരം നല്‍കിയതിനേയും ട്രംപ് വിമര്‍ശിച്ചു. ഒബാമക്ക് സമാധാനത്തിനുള്ള നൊബേല്‍ നല്‍കിയത് എന്തിനാണെന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നതായി ട്രംപ് പറഞ്ഞു.